നന്മ ട്രസ്റ്റ് ഇതുവരെ ചെയ്ത സേവനങ്ങളും പ്രോജക്ടുകളും
ഞങ്ങളുടെ ആദ്യത്തെ പ്രൊജക്ട്. പാലക്കാടുള്ള അട്ടപ്പാടിയിലെ ഒരു സ്കൂളിലെ 100-ലധികം ദരിദ്ര വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. ഓരോ കിറ്റിലും: സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, പേന, പെൻസിൽ, ജ്യോമട്രി ബോക്സ്, ഇറേസർ, ഷാർപ്പനർ എന്നിവ ഉൾക്കൊള്ളിച്ചു.
ഒരു ദരിദ്ര കുടുംബത്തിന് ടെക്സ്റ്റൈൽ ഗാർമെൻ്റ്സ് ഷോപ്പ് ആരംഭിക്കാൻ സ്ഥലം തയ്യാർ ചെയ്ത്, ആദ്യ സ്റ്റോക്ക് ഉൾപ്പെടെ ഉൽപ്പന്നങ്ങൾ ഒരുക്കി നൽകി. ദീർഘകാലാടിസ്ഥാനത്തിൽ ഉപജീവനം ഉറപ്പാക്കുന്ന ഒരു പ്രോജക്ട്.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളിലെ 10 സ്ത്രീകൾക്ക് ഇലക്ട്രിക് തയ്യൽ യന്ത്രങ്ങൾ വിതരണം ചെയ്തു. ഒപ്പം ആദ്യ 2 ആഴ്ച പ്രൊഫഷണൽ തയ്യൽ പരിശീലനവും നൽകി. ഇപ്പോൾ ഇവർ വീട്ടിലിരുന്ന് പ്രതിമാസം ₹8,000–12,000 വരുമാനം നേടുന്നു.
പാവപ്പെട്ട അദ്ധ്വാനിക്കുന്ന ഒരു സഹോദരന് ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി ഒരു പിക്കപ്പ് വാഹനം വാങ്ങിക്കൊടുത്തു. അതിലൂടെ സ്വന്തമായ ഒരു സ്ഥിര വരുമാനം ഉറപ്പു വരുത്തി
പാവപ്പെട്ട ഒരു വിദ്യാർത്ഥിക്ക് പഠനസംബന്ധമായി ഒരു ലാപ്ടോപ്പ് ഒരുക്കിക്കൊടുത്തു.
പാവപ്പെട്ട, സഹായം അത്യാവശ്യമായ 200-ലധികം കുട്ടികൾക്ക് സ്കൂൾ കിറ്റ് ലഭ്യമാക്കി. മലപ്പുറം, കോഴിക്കോട് ഭാഗത്തെ അനാഥരായ കുട്ടികളും, പിന്നെ നന്മ ഗ്രൂപ്പിൽ ഉള്ള അംഗങ്ങളിൽ ഉൾപ്പെടുന്ന പാവപ്പെട്ട കുട്ടികളുമായിരുന്നു ഉപഭോക്താക്കൾ. അവരവരുടെ വീടുകളിലേക്ക് നേരിട്ട് ഡെലിവർ ചെയ്യുകയായിരുന്നു. കേരളത്തിലെ 14 ജില്ലകളിലുമായി 200-ലധികം കിറ്റുകൾ ഡെലിവർ ചെയ്യാൻ സാധിച്ചു.
പാവപ്പെട്ട അദ്ധ്വാനിക്കുന്ന ഒരു സഹോദരന് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനു വേണ്ടി ഒരു ഓട്ടോറിക്ഷ വാഹനം വാങ്ങിക്കൊടുത്തു. അതിലൂടെ സ്വന്തമായ ഒരു സ്ഥിര വരുമാനം ഉറപ്പു വരുത്തി
സ്ഥിര വരുമാനം ഉണ്ടാക്കുന്നതിലേക്കായി സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയിൽ ചെറിയ രീതിയിൽ ഒരു ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കികൊടുത്തു. അതിലൂടെ പാവപ്പെട്ട അദ്ധ്വാനിക്കാൻ തയ്യാറുള്ള ഒരു വിധവക്ക് സ്വന്തമായ വരുമാനം ഉണ്ടാക്കിക്കൊടുക്കാൻ സാധിച്ചു.
"നാം എത്ര നൽകുന്നു എന്നതല്ല പ്രധാന്യം, എത്ര സ്നേഹത്തോടെ നൽകുന്നു എന്നതാണ്."
— മദർ തെരേസ